ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

നാവിനെ സുക്ഷിക്കുക

 _👅 *നാവിനെ സൂക്ഷിക്കുക - ഒരാളുടെ സ്വർഗ്ഗവും നരകവും തീരുമാനിക്കുന്നത് അയാളുടെ നാവാണ്.*_ ജീവിതത്തില്‍  നാം സൂക്ഷിക്കേണ്ട പ്രധാന അവയവങ്ങിലൊന്നാണ് നാവ്. സ്വര്‍ഗത്തില്‍ പ്രവേശിക്കാനും നരകത്തില്‍ നിന്ന്  രക്ഷപ്പെടാനുമുള്ള മാര്‍ഗം അന്വേഷിച്ച മുആദ് (റ)നോട് നബി (സ) പറഞ്ഞത് നാവിനെ  പിടിച്ചുവെക്കുക എന്നാണ്. അപ്പോള്‍ മുആദ് (റ) ചോദിച്ചു: അല്ലാഹുവിന്റെ ദൂതരെ, നാം  സംസാരിച്ചതിന്റെ പേരില്‍ നാം ശിക്ഷിക്കപ്പെടുമോ?’ തങ്ങളുടെ നാവ് സമ്പാദിച്ചത് കാരണമായിരിക്കും  ആളുകള്‍ നരകത്തില്‍ മുഖം കുത്തിവീഴുക എന്നാണതിന് പ്രവാചകന്‍ (സ) മറുപടി നല്‍കിയത്. നമ്മുടെ വീടകങ്ങളില്‍  ഏറ്റവും പരിശീലനവും നിയന്ത്രണവും നേടേണ്ട അവയവമാണ് നാവ്. നമ്മുടെ വാക്കുകള്‍ നന്നാക്കുകയും ആ  രൂപത്തില്‍ നമ്മുടെ മക്കളുടെ സംസാരം ക്രമീകരിക്കുകയും വേണം. അല്ലാഹു നാവിനെ  സംവിധാനിച്ചതിന്റെ പിന്നിലെ രഹസ്യം നാം വിസ്മരിക്കരുത്. രണ്ട് ചുണ്ടുകളും രണ്ട് നീണ്ട  നിര പല്ലുകളും മതിലുകള്‍ കണക്കെ തയാര്‍ ചെയ്ത് അതിനകത്ത് നാവിനെ സ്ഥാപിച്ചത് അതിനെ  സൂക്ഷിക്കേണ്ടതിന്റെ ഗൗരവം ബോധ്യപ്പെടുത്താനാണ്. ഉപകാരമുണ്ടെന്ന് ഉറപ്...

സൗഭാഗ്യവതിയായ സ്ത്രീ

 ഭാര്യയോടു കോപിഷ്ഠനായെരു വ്യക്തി അവളോട് പറഞ്ഞു:എടീ, നിന്നെ ഞാൻ ഭാഗ്യം കെട്ടവളാക്കും. വളരെ ശാന്തയായി അവൾ പറഞ്ഞു: നിങ്ങൾ എനിക്ക് ചിലവിന് കണക്കാക്കിത്തരുന്നതിലാണ്, സൗഭാഗ്യമെങ്കിൽ അത് നിറുത്തലാക്കാൻ നിങ്ങൾക്ക് സാധിക്കും അതല്ല മറ്റു സൗകര്യങ്ങളുമാണങ്കിൽ അത് തടയാനും നിങ്ങൾക്ക് കഴിയും. എന്നാൽ സൗഭാഗ്യം നിങ്ങളന്നല്ല  ലോകത്തിലെ മുഴുവൻ മനുഷ്യരുടെയും ഉടമയിലല്ലാത്ത കാര്യമാണ്. അപ്പോൾ ഭാർത്താവ് ചോദിച്ചു. എന്താണത്? അപ്പോൾ ദൃഢസ്വരത്തിൽ അവൾ പറഞ്ഞു:എന്റെ സൗഭാഗ്യം ഞാൻ കാണുന്നത് എന്റെ വിശ്വാസത്തിലാണ്. വിശ്വാസമാകട്ടെ എന്റെ ഹൃദയത്തിലുമാണ്. എന്റെ റബ്ബിനല്ലാതെ വേറെയാർക്കു എന്റെ ഹൃദയത്തിന്മേൽ അധികാരമില്ല                                 സൗഭാഗ്യമെന്നത് ഒരു ആശയമാണ്. അത് കണ്ണ് കൊണ്ട് കാണുവാനോ അളക്കുവാനോ ,വിലയ്ക്ക് വാങ്ങുവനോ സാധ്യമല്ല.                              സൗഭാഗ്യമെന്നത് മനസ്സിന്റെ തെളിമയിലുടെ ഹൃദയശാന്തിയിലൂടെ സ്വസ്ഥയിലൂടെ വിശ്വാസിക്ക് തിരിച്ചറിയാം...

മനുഷ്യന്റെ കാര്യം ഇത്രയേയുള്ളു

ഒരാളെ നാമെത്ര സ്നേഹിച്ചിരുന്നുവെന്ന് അറിയണമെങ്കിൽ  അയാൾ മരിച്ചുവെന്ന അവസ്ഥയെകുറിച്ച്  ചിന്തിച്ചു നോക്കണം ഒരിക്കലും തിരിച്ചു വരാൻ സാധ്യതയില്ലാത്ത വിധം  അയാൾ പോയെന്ന് ഉറപ്പാകുമ്പോൾ ഉള്ളിലെവിടെയോ അനുഭവപ്പെടാൻ പോകുന്ന ഒരു  നിർവികാരതയില്ലേ, 🌱പറയാൻ ബാക്കി വെച്ച കാര്യങ്ങൾ, 🌱പാലിക്കാൻ കഴിയാതെ പോയ വാക്കുകൾ, 🌱നാളത്തേക്കായി മാറ്റിവെച്ച കാര്യങ്ങൾ, 🌱കൊടുത്തു തീർക്കാതെ കൂട്ടിവച്ച സ്നേഹം,  🌱കാണാതെ പോയ ഇഷ്ടം, 🌱പറഞ്ഞു വേദനിപ്പിച്ച കാര്യങ്ങൾ, 🌱ഒഴിവാക്കിയ നിമിഷങ്ങൾ, 🌱അങ്ങനെ എന്തെല്ലാം....... 🌱എല്ലാം ഒരു സെക്കന്റിൽ അവസാനിച്ചു എന്നറിയുമ്പോൾ അനുഭവപ്പെടുന്ന ഒരുതരം മരവിപ്പുണ്ടല്ലോ, അതിന്റെ തീവ്രത ഹൃദയംപൊള്ളിക്കും മനുഷ്യന്‍റെ കാര്യം,      ഇത്രയേയുള്ളൂ...

Ramadan Quiz, Question and Answers

1-ഏത് വർഷമാണ് നോമ്പ് ഫർളായത്? 1-ഉത്തരം:ഹിജറ രണ്ടാം വർഷം 🔹🔹🔹🔹🔹🔹🔹🔹🔹 2:നോമ്പ് തുറക്കുന്നത് എന്തു കഴിച്ചിട്ടായിരിക്കണം? 2:ഉത്തരം: ഈത്തപ്പഴം അല്ലെങ്കിൽ കാരക്ക അല്ലെങ്കിൽ വെള്ളം 🔹🔹🔹🔹🔹🔹🔹🔹🔹 3:റമദാൻ ആയി എന്ന് നമ്മൾ എങ്ങനെയാണു മനസ്സിലാക്കേണ്ടത്? 3: ഉത്തരം: മാസം കാണൽ അല്ലെങ്കിൽ ശഅ'ബാൻ 30 തികയൽ 🔹🔹🔹🔹🔹🔹🔹🔹🔹 4:നോമ്പുകാരനായിരിക്കെ അറിയാതെ ആഹാരമോ പാനീയമോ തിന്നുകയും കുടിക്കുകയും ചെയ്താലുള്ള വിധി എന്താണ്? 4:ഉത്തരം: മറന്നിട്ടു ഭക്ഷണം കഴിച്ചാൽ നോമ്പ് മുറിയുന്നതല്ല. അബൂഹുറൈറ(റ) നിവേദനം: ഒരാൾ മറന്നുകൊണ്ട് തിന്നുകയോ കുടിക്കുകയോ ചെയ്താൽ അവന്റെ നോമ്പ് അവൻ പൂർത്തിയാക്കട്ടെ. അല്ലാഹുവാണ് അവനെ തീറ്റിക്കുകയും കുടിപ്പിക്കുകയും ചെയ്തത്. (ബുഖാരി. 3. 31. 154) 🔹🔹🔹🔹🔹🔹🔹🔹🔹 5:അത്താഴം കഴിക്കാതെ നോമ്പ് നോൽക്കുന്നതിന്റെ വിധി എന്താണ്? 5:ഉത്തരം :അത്താഴം കഴിക്കുക എന്നത് നോമ്പിന്റെ പ്രബലമായ സുന്നത്തുകളിൽ പെട്ടതാണ്. അത്താഴത്തിൽ ബർക്കത്തുണ്ട് എന്നാണു റസൂൽ (സ) പറഞ്ഞിട്ടുള്ളത്. അത് ഒഴിവാക്കാതിരിക്കാൻ നാം ശ്രദ്ധിക്കേണ്ടതാണ്. ഇനി, ഉറങ്ങിപ്പോകുകയോ വേറെ എന്തെങ്കിലും കാരണം മൂലം അത്താ...

മനസമധാനം

എല്ലാവരും എന്നും കിട്ടാൻ ആഗ്രഹിച്ചു കൊണ്ടിരിക്കുന്ന,  പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്ന ഒരു കാര്യം...  ഈ ലോകത്തു വെച്ച് ഒരു മനുഷ്യന് കിട്ടാവുന്ന അനുഗ്രഹങ്ങളിൽ വെച്ച് ഏറ്റവും വലിയ അനുഗ്രഹം.  മനുഷ്യനല്ലാത്ത മറ്റു എല്ലാ ജീവികൾക്കും പൂർണമായും ലഭിച്ച ഒരു അനുഗ്രഹം.  ഏയ് മനുഷ്യ..... താങ്കൾക്ക് *മനസ്സമാദാനം* വേണോ...  അതിനായി താങ്കൾ ദൂര സ്ഥലത്തേക് അന്യോഷിച്ചു പോകേണ്ടതില്ല.  ഒരുപാട് പണം ചിലവഴിക്കേണ്ടതില്ല.  നീ പഠിക്കുക  നിന്റെ രക്ഷിതാവിനെ കുറിച്ച്...  നീ തിരിച്ചറിയുക  നിന്റെ രക്ഷിതാവിനെ... നീ അനുസരിക്കുക നിന്റെ രക്ഷിതാവിനെ..... നീ ഭയപ്പെടുക  നിന്റെ രക്ഷിതാവിനെ..... നീ സ്നേഹിക്കുക  നിന്റെ രക്ഷിതാവിനെ.... നീ അംഗീകരിക്കുക  നിന്റെ രക്ഷിതാവിനെ..... എങ്കിൽ തീർച്ചയായും നിന്റെ മനസ്സിന് സമാദാനം ലഭിക്കും.  ആ രക്ഷിതാവ് തന്റെ വേദ ഗ്രന്ഥത്തിൽ മനുഷ്യരോട് പറയുന്നു.  *"അറിയുക,  ദൈവ സ്മരണ കൊണ്ട് മാത്രമേ മനസ്സിന് ശാന്തത ലഭിക്കുകയുള്ളൂ"* നാഥൻ നമ്മേ അനുഗ്രഹിക്കട്ടെ..

അവസരങ്ങളാണ് റമളാൻ

വിശുദ്ധ റമദാനിലാണ് നാം ഉള്ളത്.. ഈ വിശുദ്ധ മാസത്തിന്‍റെ പവിത്രതയും പ്രാധാന്യവും സംബന്ധിച്ച ഒരു പ്രവാചക വചനമാണ്  സന്ദേശമായി നല്‍കുന്നത്. عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ ( إِذَا كَانَ أَوَّلُ لَيْلَةٍ مِنْ شَهْرِ رَمَضَانَ صُفِّدَتِ الشَّيَاطِينُ وَمَرَدَةُ الْجِنِّ وَغُلِّقَتْ أَبْوَابُ النَّارِ فَلَمْ يُفْتَحْ مِنْهَا بَابٌ. وَفُتِّحَتْ أَبْوَابُ الْجَنَّةِ فَلَمْ يُغْلَقْ مِنْهَا بَابٌ وَيُنَادِي مُنَادٍ يَا بَاغِيَ الْخَيْرِ أَقْبِلْ وَيَا بَاغِيَ الشَّرِّ أَقْصِرْ وَلِلَّهِ عُتَقَاءُ مِنَ النَّارِ وَذَلِكَ كُلَّ لَيْلَةٍ ) رواه الترمذي അബൂ ഹുറയ്റ(റ) നിവേദനം. അല്ലാഹുവിന്‍റെ റസൂല്‍(സ്വ) പറഞ്ഞിരിക്കുന്നു:  റമദാന്‍ മാസത്തിന്‍റെ ആദ്യരാത്രിയായാല്‍, പിശാചുക്കളും ധിക്കാരികളായ ജിന്നുകളും ബന്ധിക്കപ്പെടും. നരകവാതിലുകള്‍ അടയ്ക്കപ്പെടും. അതിലെ ഒരു വാതില്‍ പോലും തുറക്കപ്പെടുകയില്ല. സ്വര്‍ഗ്ഗത്തിന്‍റെ വാതിലുകള്‍ തുറക്കപ്പെടും. അതിലെ ഒരു വാതില്‍ പോലും അടയ്ക്കപ്പെടുകയില്ല. ആകാശത്ത് നിന്ന് ഒരാള്‍ വിളിച്ചു പറയുന്നുണ്ടാകും: നന്മയോട് താത്പര്യമുള്ള...

റയ്യാൻ കവാടം

നബി(സ്വ) പറഞ്ഞതായി സഹ്ൽബ്നു സഅദ്(റ) പറയുന്നു.സ്വർഗത്തിൽ എട്ടുവാതിലുകളുണ്ട് അതിലൊന്ന് റയ്യാൻ എന്നറിയപ്പെടുന്നു. അന്ത്യനാളിൽ നോമ്പുകാർ അതിൽപ്രവേശിക്കും. മറ്റാരും അതിൽ പ്രവേശിക്കില്ല. അവർ പ്രവേശിക്കുന്നതോടെ അതടച്ചുകളയും.(ബുഖാരി,മുസ്‌ലിം) ആരെങ്കിലും അതിൽ പ്രവേശിച്ചാൽ അവൻ ഒരിക്കലും ദാഹിക്കുകയില്ല.(തിർമുദി) ഐഹികജീവിതത്തിൽ അല്ലാഹുവിനു വേണ്ടി ദാഹിക്കുകയും വിശക്കുകയും ചെയ്തവന് തത്തുല്യമായ രീതിയിലുള്ള പ്രതിഫലമെന്ന നിലക്കാണ് ദാഹശമനം ലഭിക്കുന്ന റയ്യാൻ കവാടത്തിലൂടെയുള്ള പ്രവേശം ഇത് നോമ്പ് കാരന് അല്ലാഹുവിൽ നിന്ന് ലഭിക്കുന്ന വലിയൊരു അംഗീകാരവും ആദരവുമാണ്. റയ്യാൻ എന്ന പേര് റയ്യ് എന്ന പദത്തിൽ നിന്ന് നിഷ്പന്നമായതാണ്. റയ്യ് എന്നാൽ ദാഹശമനം എന്നർത്ഥം. സ്വർഗകവാടങ്ങളിൽചിലതിനെ കുറിച്ച് ഒരിക്കൽ നബി(സ്വ) ഇങ്ങനെ പറയുകയുണ്ടായി നമസ്കാരത്തിന്റെ ആളുകൾ ബാബു സ്വലാതിലൂടെ കണിക്കപ്പെടും. ജിഹാദിന്റെ ആളുകളെ ബാബൂൽ ജിഹാദിലൂടെയും ക്ഷണിക്കപ്പെടും. നോമ്പുകാരെ റയ്യാൻ കവാടത്തിലൂടെയും സ്വദക്വ (ദാനധർമം) യുടെ ആളുകളെ ബാബുസ്വദക്വയിലുടെ വിളിക്കപ്പെടും.. ഇതു കേട്ട അബൂബക്കർ(റ) നബി (സ്വ) ചോദിച്ചു. ഈ വാതിലുകളിലൂടെയെല്ലാം ക്ഷണിക്കപ്പ...

ദൈവസ്മരണ

അല്ലാഹു പറയുന്നു: നിങ്ങൾ അല്ലാഹുവെ ധാരാളമായി ഓർക്കുകയും ചെയ്യുക.  നിങ്ങൾ വിജയം പ്രാപിച്ചേക്കാം. (ജുമുഅ:10) സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവെ ധാരാളമായി അനുസ്മരിക്കുകയും, രാവിലെയും വൈകുന്നേരവും അവനെ പ്രകീർത്തിക്കുകയും ചെയ്യുവിൻ(അഹ്സാബ്:41) അബൂമൂസൽ അശ്അരി(റ)യിൽ നിന്നു നീവേദനം, റസൂൽ(സ്വ) പറഞ്ഞു, നാവിന്ന് ലഘുവായതും, ത്രാസിൽ ഭാരം കൂടുതലുള്ളവയും അല്ലാഹുവിന് വളരെ ഇഷ്ടപ്പെട്ടതുമായ രണ്ടു വാക്കുകളുണ്ട്. സുബ്ഹാനല്ലാഹി പബിഹംദിഹി , സുബ്ഹാനല്ലാഹിൽ അളീം എന്നിവ. അബൂഹുറയ്റ(റ)യിൽ നിന്നു നിവേദനം, റസൂൽ (സ) പറഞ്ഞു: സുബ്ഹാനല്ലാഹ്, അൽഹംദുലില്ലാഹ് ,ലാഇലാഹ ഇല്ലല്ലാഹ്, അല്ലാഹു അക്ബർ എന്നി വാക്കുകൾ പറയലാണ് ഭൂമിയിലുള്ള മുഴുവൻ വസ്തുക്കളെക്കാളും എനിക്ക് ഏറ്റവും ഇഷ്ടം. ജാബിർ (റ) നിന്നു നിവേദനം:നബി(സ്വ) പറയുന്നതായി ഞാൻ കേട്ടിരിക്കുന്നു ഏറ്റവും നല്ല വാക്ക് (ദിക്ർ) ലാഇലാഹ ഇല്ലല്ലാഹ് എന്നതാക്കുന്നു.

വിമർശനങ്ങളെ ഏങ്ങനെ നേരിടാം

നാം എത്ര ശ്രമിച്ചാലും വിമർശനത്തിനതിതരാവില്ല. എഴുന്നേറ്റു നടക്കുന്നവനേ തടിത്തടഞ്ഞു വീഴു. നല്ല വിമർശനത്തെ സ്വയം ആത്മപരിശോധനയുടെയും നവീകരണപ്രക്രിയയുടെയും ഭാഗമായെടുക്കുക. അതിനാൽ ആരെങ്കിലും നമ്മെ കുറ്റപ്പെടുത്തുമ്പോൾ നാം അമിതമായി സങ്കടപ്പെട്ടണ്ടേതില്ല. ഒരു പക്ഷേ തിരുത്തപ്പെടേണ്ടതായി പലതും നമ്മിൽ കാണുന്നുണ്ടായേക്കാം. ഏല്ലാ വിമർശനങ്ങളും അവഗണിച്ചു തള്ളേണ്ടതല്ല. തെറ്റുകൾ തിരുത്താനും ജാഗ്രത പാലിക്കാനും ചില വിമർശനങ്ങൾ അവശ്യപ്പെട്ടുന്നുണ്ടാവും .ഒരു പക്ഷേ അസൂയയും വലിയൊരു വിമർശന കാരണമാണ്. നിനക്കു പ്രാപ്യമായ ഉന്നതികൾ അവർക്കു സ്വപ്നം കാണാൻ പോലും കഴിയുന്നതല്ലല്ലോ.വിമർശനം അകാരണമാണെന്നു ബോധ്യമുണ്ടെങ്കിൽ അവരെ അവഗണിക്കുക. നീന്റെ നന്മകൾ വർധിപ്പിക്കുക. കുടുതൽ സ്വഭാവ ശുദ്ധിയോടെ മുന്നോട്ടു പോവുക. അസൂയ കാണിക്കുന്നവരെക്കാൾ നല്ലത് അസൂയക്കിരയാവുന്നതാണ്. അസൂയ ദു:ഖവും വേദനയും പിഢനവും അസ്വസ്ഥതയുമല്ലാതെ മറ്റൊന്നു വർദ്ധിപ്പിക്കുകയില്ല . അല്ലാഹു തന്നോട് അനീതി കാണിക്കുന്നുവെന്ന തോന്നലിൽ നിന്നാണ് അസൂയ ജനിക്കുന്നത്. ഇത് ഒരു തരം അവിശ്വാസമാണ്. മരണം വരെ അവർ അരിശപ്പെട്ടു കഴിയേണ്ടിവരും അലെങ്കിൽ മറ്റുള്ളവരുടെ സൗഭാഗ്യം നീങ്ങു...

മനസ്സ് ശാന്തമാക്കാൻ

മനുഷ്യൻ ജീവിതത്തിൽ ഏറ്റവും കൊതിക്കുന്നത് മനശാന്തിയാണ്. രണ്ട് തരത്തിലാണ് മനുഷ്യരെ രോഗങ്ങൾ പിടികൂടുക. ഒന്ന് ശാരിരികമായി മറ്റൊന്ന് മാനസികമായി...   സത്യവിശ്വാസം സ്വീകരിക്കുകയും ദൈവ സ്മരണയാൽ മനസ്സുകൾ ശാന്തമാവുകയും ചെയ്യുന്നവരാണവർ. അറിയുക ദൈവസ്മരണ കൊണ്ട് മാത്രമാണ് മനസ്സുകൾ ശാന്തമാകുന്നത്.(13:28)  ഖുർആൻ പഠനവും പാരയണവും അതിന്റെ പ്രയോഗവുമെല്ലാം മനുഷ്യമനസ്സുകളിൽ ശാന്തിയും മനസമാധാനവും നൽകുമെന്നാണ് ഖുർആൻ പറയുന്നത്.                         അല്ലാഹുവിലേക്ക് നാം എത്ര അടുക്കുന്നുവൊ, അതിനനുസരിച്ച് ഹൃദയം സമാധനമുള്ളതായിത്തീരും. അവനില്‍നിന്ന് നാം എത്ര അകലുന്നുവൊ, അതിനനുസരിച്ച് ഹൃദയം അസ്വസ്ഥതയിലായിക്കൊണ്ടിരിക്കും.

ആരാണ് യഥാർത്ഥ സുഹൃത്തുക്കൾ

അബ്ദുള്ളാഹ്ബ്നു ഉമറും നാലു സുഹൃത്തുക്കളും വൈകുന്നേരം ഒരു സ്ഥലത്ത് വട്ടം കൂടിയിരിക്കാണ്. അവർ എന്നും അങ്ങനെ കൂടിയിരിക്കാറുണ്ട്. കട്ടചങ്ങായിമാരാണ്.  ഒരു ദിവസം ഇബ്ൻ ഉമർ ചോദിച്ചു: ഇന്നാരാ എനിക്ക് വേണ്ടി ദുആ ചെയ്തത്? നാല് പേരും കൈ പൊക്കി. അതേ ചോദ്യം നാല് പേരും ആവർത്തിച്ചു. എല്ലാവരും എല്ലാവരുടെയും ചോദ്യത്തിനും കൈ പൊക്കി. പുഞ്ചിരിച്ചു ഇബ്ൻ ഉമർ പറഞ്ഞു: "ഉപ്പ പറയാറുണ്ടായിരുന്നു എന്നോട്. റസൂലും ഉപ്പയും അബൂബക്കറുമെല്ലാം എപ്പോഴും  പരസ്പരം പേരെടുത്ത് ദുആ ചെയ്യാറുണ്ട്. അതാണ് അവരുടെ ബന്ധത്തിന്റെ ഏറ്റവും വലിയ കരുത്തെന്നും" പരസ്പരം പേരുകൾ പറഞ്ഞു പ്രാർത്ഥിക്കുന്ന കൂട്ടുകാർ എന്നത് വലിയ അനുഗ്രഹമാണ്. അങ്ങനെയുള്ളവരുണ്ടാവുക, ആ കൂട്ടങ്ങളിൽ പെടുക എന്നത് വലിയ സന്തോഷവും സമാധാനവുമാണ്.  അങ്ങനെയുള്ള ദുആകൾക്ക് പ്രത്യേക പരിഗണന ഉണ്ട്. ദുആ ചെയ്യുന്നവർക്കും കഴിവതും ചങ്ങായിമാരോട് തുറന്ന് പറയാ, എന്നിട്ട് ദുആ ചെയ്യാനും പറയാ.. ദുആ വസിയ്യത്ത് ചെയ്യുക എന്നത് എത്രയോ പുണ്യമുള്ള കാര്യമാണ്. ആ വസിയ്യത്ത് അനുസരിച്ച് ദുആ ചെയ്യുക എന്നത് അതിലുമേറെ പുണ്യമാണ്. അപ്പോ, നിസ്കാരങ്ങൾക്ക് ശേഷം, രാത്രികളിൽ, വെറുതെയിരിക്കുമ്പ...