ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മനസമധാനം



എല്ലാവരും എന്നും കിട്ടാൻ ആഗ്രഹിച്ചു കൊണ്ടിരിക്കുന്ന,  പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്ന ഒരു കാര്യം... 

ഈ ലോകത്തു വെച്ച് ഒരു മനുഷ്യന് കിട്ടാവുന്ന അനുഗ്രഹങ്ങളിൽ വെച്ച് ഏറ്റവും വലിയ അനുഗ്രഹം. 

മനുഷ്യനല്ലാത്ത മറ്റു എല്ലാ ജീവികൾക്കും പൂർണമായും ലഭിച്ച ഒരു അനുഗ്രഹം. 

ഏയ് മനുഷ്യ..... താങ്കൾക്ക് *മനസ്സമാദാനം* വേണോ... 

അതിനായി താങ്കൾ ദൂര സ്ഥലത്തേക് അന്യോഷിച്ചു പോകേണ്ടതില്ല. 

ഒരുപാട് പണം ചിലവഴിക്കേണ്ടതില്ല. 

നീ പഠിക്കുക 
നിന്റെ രക്ഷിതാവിനെ കുറിച്ച്... 

നീ തിരിച്ചറിയുക 
നിന്റെ രക്ഷിതാവിനെ...

നീ അനുസരിക്കുക
നിന്റെ രക്ഷിതാവിനെ.....

നീ ഭയപ്പെടുക 
നിന്റെ രക്ഷിതാവിനെ.....

നീ സ്നേഹിക്കുക 
നിന്റെ രക്ഷിതാവിനെ....

നീ അംഗീകരിക്കുക 
നിന്റെ രക്ഷിതാവിനെ.....

എങ്കിൽ തീർച്ചയായും നിന്റെ മനസ്സിന് സമാദാനം ലഭിക്കും. 

ആ രക്ഷിതാവ് തന്റെ വേദ ഗ്രന്ഥത്തിൽ മനുഷ്യരോട് പറയുന്നു. 

*"അറിയുക,  ദൈവ സ്മരണ കൊണ്ട് മാത്രമേ മനസ്സിന് ശാന്തത ലഭിക്കുകയുള്ളൂ"*

നാഥൻ നമ്മേ അനുഗ്രഹിക്കട്ടെ..

അഭിപ്രായങ്ങള്‍