ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

റയ്യാൻ കവാടം





നബി(സ്വ) പറഞ്ഞതായി സഹ്ൽബ്നു സഅദ്(റ) പറയുന്നു.സ്വർഗത്തിൽ എട്ടുവാതിലുകളുണ്ട്

അതിലൊന്ന് റയ്യാൻ എന്നറിയപ്പെടുന്നു. അന്ത്യനാളിൽ നോമ്പുകാർ അതിൽപ്രവേശിക്കും.

മറ്റാരും അതിൽ പ്രവേശിക്കില്ല. അവർ പ്രവേശിക്കുന്നതോടെ അതടച്ചുകളയും.(ബുഖാരി,മുസ്‌ലിം)

ആരെങ്കിലും അതിൽ പ്രവേശിച്ചാൽ അവൻ ഒരിക്കലും ദാഹിക്കുകയില്ല.(തിർമുദി)

ഐഹികജീവിതത്തിൽ അല്ലാഹുവിനു വേണ്ടി ദാഹിക്കുകയും വിശക്കുകയും ചെയ്തവന്

തത്തുല്യമായ രീതിയിലുള്ള പ്രതിഫലമെന്ന നിലക്കാണ് ദാഹശമനം ലഭിക്കുന്ന റയ്യാൻ കവാടത്തിലൂടെയുള്ള പ്രവേശം ഇത് നോമ്പ് കാരന് അല്ലാഹുവിൽ നിന്ന് ലഭിക്കുന്ന വലിയൊരു അംഗീകാരവും ആദരവുമാണ്. റയ്യാൻ എന്ന പേര് റയ്യ് എന്ന പദത്തിൽ നിന്ന് നിഷ്പന്നമായതാണ്.

റയ്യ് എന്നാൽ ദാഹശമനം എന്നർത്ഥം.

സ്വർഗകവാടങ്ങളിൽചിലതിനെ കുറിച്ച് ഒരിക്കൽ നബി(സ്വ) ഇങ്ങനെ പറയുകയുണ്ടായി നമസ്കാരത്തിന്റെ ആളുകൾ ബാബു സ്വലാതിലൂടെ കണിക്കപ്പെടും. ജിഹാദിന്റെ ആളുകളെ ബാബൂൽ ജിഹാദിലൂടെയും ക്ഷണിക്കപ്പെടും. നോമ്പുകാരെ റയ്യാൻ കവാടത്തിലൂടെയും സ്വദക്വ

(ദാനധർമം) യുടെ ആളുകളെ ബാബുസ്വദക്വയിലുടെ വിളിക്കപ്പെടും.. ഇതു കേട്ട അബൂബക്കർ(റ)

നബി (സ്വ) ചോദിച്ചു. ഈ വാതിലുകളിലൂടെയെല്ലാം ക്ഷണിക്കപ്പെടുന്ന ആരെങ്കിലുമുണ്ടാകുമോ?

നബി (സ്വ) പറഞ്ഞു:അതെ താങ്കൾ അതിൽപെടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. (ബുഖാരി)

ഒരോ ആരാധനകളിലും പ്രത്യേക താല്‌പര്യവും ശ്രദ്ധയും പുലർത്തുന്നവരാണ് അതിന്നായുള്ള വാതിലിലൂടെ വിളിക്കപ്പെട്ടുന്നത്.


റമളാനിൽ തുറന്ന് വച്ച സ്വർഗ കവാടങ്ങൾ വിശ്വാസികൾക്ക് മാത്രമുള്ളതാണ്. വിശ്വത്തോടെയും
ക്ഷമയോടെയും വ്രത കരുത്തോടെയും നമ്മുക്ക് ആ കവാടത്തെ ലക്ഷ്യമാക്കി യാത്ര ചെയ്യാം.

അഭിപ്രായങ്ങള്‍