അല്ലാഹു പറയുന്നു: നിങ്ങൾ അല്ലാഹുവെ ധാരാളമായി ഓർക്കുകയും ചെയ്യുക. നിങ്ങൾ വിജയം പ്രാപിച്ചേക്കാം. (ജുമുഅ:10)സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവെ ധാരാളമായി അനുസ്മരിക്കുകയും,രാവിലെയും വൈകുന്നേരവും അവനെ പ്രകീർത്തിക്കുകയും ചെയ്യുവിൻ(അഹ്സാബ്:41)അബൂമൂസൽ അശ്അരി(റ)യിൽ നിന്നു നീവേദനം, റസൂൽ(സ്വ) പറഞ്ഞു, നാവിന്ന്ലഘുവായതും, ത്രാസിൽ ഭാരം കൂടുതലുള്ളവയും അല്ലാഹുവിന് വളരെ ഇഷ്ടപ്പെട്ടതുമായരണ്ടു വാക്കുകളുണ്ട്. സുബ്ഹാനല്ലാഹി പബിഹംദിഹി , സുബ്ഹാനല്ലാഹിൽ അളീം എന്നിവ.അബൂഹുറയ്റ(റ)യിൽ നിന്നു നിവേദനം, റസൂൽ (സ) പറഞ്ഞു: സുബ്ഹാനല്ലാഹ്, അൽഹംദുലില്ലാഹ് ,ലാഇലാഹ ഇല്ലല്ലാഹ്, അല്ലാഹു അക്ബർ എന്നി വാക്കുകൾ പറയലാണ് ഭൂമിയിലുള്ള മുഴുവൻ വസ്തുക്കളെക്കാളും എനിക്ക് ഏറ്റവും ഇഷ്ടം.ജാബിർ (റ) നിന്നു നിവേദനം:നബി(സ്വ) പറയുന്നതായി ഞാൻ കേട്ടിരിക്കുന്നു ഏറ്റവുംനല്ല വാക്ക് (ദിക്ർ) ലാഇലാഹ ഇല്ലല്ലാഹ് എന്നതാക്കുന്നു.
This blog is for Islamic motivational write ups,stories,articles,thoughts ...etc. The readers can get authentic content about Islamic life and practices. I would try to give a new experience to the readers that will encourage then in their day to day life.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ