ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Ramadan Quiz, Question and Answers

1-ഏത് വർഷമാണ് നോമ്പ് ഫർളായത്?
1-ഉത്തരം:ഹിജറ രണ്ടാം വർഷം
🔹🔹🔹🔹🔹🔹🔹🔹🔹
2:നോമ്പ് തുറക്കുന്നത് എന്തു കഴിച്ചിട്ടായിരിക്കണം?

2:ഉത്തരം: ഈത്തപ്പഴം അല്ലെങ്കിൽ കാരക്ക അല്ലെങ്കിൽ വെള്ളം
🔹🔹🔹🔹🔹🔹🔹🔹🔹
3:റമദാൻ ആയി എന്ന് നമ്മൾ എങ്ങനെയാണു മനസ്സിലാക്കേണ്ടത്?

3: ഉത്തരം: മാസം കാണൽ അല്ലെങ്കിൽ ശഅ'ബാൻ 30 തികയൽ

🔹🔹🔹🔹🔹🔹🔹🔹🔹
4:നോമ്പുകാരനായിരിക്കെ അറിയാതെ ആഹാരമോ പാനീയമോ തിന്നുകയും കുടിക്കുകയും ചെയ്താലുള്ള വിധി എന്താണ്?

4:ഉത്തരം: മറന്നിട്ടു ഭക്ഷണം കഴിച്ചാൽ നോമ്പ് മുറിയുന്നതല്ല.
അബൂഹുറൈറ(റ) നിവേദനം: ഒരാൾ മറന്നുകൊണ്ട് തിന്നുകയോ കുടിക്കുകയോ ചെയ്താൽ അവന്റെ നോമ്പ് അവൻ പൂർത്തിയാക്കട്ടെ. അല്ലാഹുവാണ് അവനെ തീറ്റിക്കുകയും കുടിപ്പിക്കുകയും ചെയ്തത്. (ബുഖാരി. 3. 31. 154)
🔹🔹🔹🔹🔹🔹🔹🔹🔹
5:അത്താഴം കഴിക്കാതെ നോമ്പ് നോൽക്കുന്നതിന്റെ വിധി എന്താണ്?

5:ഉത്തരം :അത്താഴം കഴിക്കുക എന്നത് നോമ്പിന്റെ പ്രബലമായ സുന്നത്തുകളിൽ പെട്ടതാണ്. അത്താഴത്തിൽ ബർക്കത്തുണ്ട് എന്നാണു റസൂൽ (സ) പറഞ്ഞിട്ടുള്ളത്. അത് ഒഴിവാക്കാതിരിക്കാൻ നാം ശ്രദ്ധിക്കേണ്ടതാണ്. ഇനി, ഉറങ്ങിപ്പോകുകയോ വേറെ എന്തെങ്കിലും കാരണം മൂലം അത്താഴം കഴിക്കാൻ സാധിച്ചിട്ടില്ലെങ്കിലും നോമ്പ് പൂർത്തിയാക്കേണ്ടതാണ്. ഒഴിവാക്കാൻ പാടില്ല.
🔹🔹🔹🔹🔹🔹🔹🔹🔹
6:ഏഴ് വയസ്സായ കുട്ടിക്കു നോമ്പ് നിർബന്ധമാണോ?

 6:ഉത്തരം: ഇല്ല. കുട്ടികൾക്ക് പ്രായപൂർത്തിയായതിനു ശേഷമാണ് നോമ്പ് നിർബന്ധമാകുന്നതു. അതിനാൽ അവരെ നോമ്പ് നോൽക്കാൻ ശീലിപിച്ചാൽ മാത്രം മതി.
🔹🔹🔹🔹🔹🔹🔹🔹
7:ഫിത്ർ സക്കാത്ത് എപ്പോൾ കൊടുക്കണം? ആരൊക്കെയാണ് കൊടുക്കേണ്ടത്? എന്താണ് കൊടുക്കേണ്ടത്?

7:ഉത്തരം: ഫിത്വർ സക്കാത്ത് എല്ലാവർക്കും വാജിബാണ് (നിർബന്ധമാണ്). അതിന്റെ കണക്കു മൂന്ന് കിലോ ആണ് (ഒരു സാഅ'). നമ്മുടെ സാധാരണ ഭക്ഷണം അരിയായതു കൊണ്ട് മൂന്ന് കിലോ അരി കൊടുക്കാവുന്നതാണ്.   പെരുന്നാൾ നമസ്കാരത്തിനു മുമ്പായി (ഒന്നോ രണ്ടോ ദിവസം മുമ്പ് തന്നെ കൊടുക്കുന്നതാണു സഹാബികളുടെ രീതി) കൊടുക്കുണം. മുസ്ലിമായ എല്ലാ വ്യക്തികളും (കുട്ടികൾക്കും വലിയവർക്കും) കൊടുക്കാൻ ബാദ്ധ്യതസ്ഥരാണ്.
🔹🔹🔹🔹🔹🔹🔹🔹🔹
8:നോമ്പിൽ മക്റൂഹായ(വെറുക്കപ്പെട്ട) കാര്യങ്ങൾ എന്തൊക്കെയാണ്?

‏8:ഉത്തരം: അധികമായി വായ കൊപ്ളിക്കൽ, പകൽ കൂടുതൽ ഉറങ്ങൽ, ഉമിനീർ കൂട്ടി വച്ച് ഇറക്കൽ, മഗ് രിബ് ബാങ്ക് കൊടുത്തിട്ടും നോമ്പ് തുറക്കാൻ താമസിപ്പിക്കൽ എന്നിവയാണ്.

🔹🔹🔹🔹🔹🔹🔹🔹
9: നോമ്പ്കാരനായിരിക്കെ ബ്രഷും പേസ്റ്റും ഉപയോഗിച്ച് പല്ല് തേക്കാവുന്നതാണോ?

9:ഉത്തരം: അതെ. മിസ് വാക് ഉപയോഗിക്കുന്നതാണ് ഉത്തമം. അത് ലഭ്യമല്ലെങ്കിൽ, ബ്രഷും പേസ്റ്റും ഉപയോഗിക്കാവുന്നതാണ്. എങ്കിലും അത് തൊണ്ടയിലൂടെ ഇറക്കാതിരിക്കാൻ നാം ശ്രദ്ധിക്കണം.
🔹🔹🔹🔹🔹🔹🔹🔹🔹
10:പെരുന്നാൾ ദിവസം എന്തൊക്കെയാണ് സുന്നത്ത്?

10:ഉത്തരം:
തക്ബീർ ചൊല്ലുക, കുളിച്ച് നല്ല വസ്ത്രം ധരിക്കുക, ആണുങ്ങൾെ സുഗന്ധം പൂശുക,   കാരക്കയോ ഈത്തപ്പഴമോ (1,3,5,etc.) കഴിച്ചിട്ടു നമസ്കാര സ്ഥലത്തേക്ക് പോകുക, പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുക്കുക (എല്ലാവരും പങ്കെടുക്കണം. ആർത്തവകാരികളാണെങ്കിലും നമസ്കാര മൈതാനത്ത് പോകുകയും ഖുത്ത്ബ കേൾക്കുകയും ചെയ്യണം), ഖുത്ത്ബ കേൾക്കുക, പെരുന്നാൾ നമസ്കാരത്തിന് പോകുന്ന വഴിയും തിരിച്ചു വരുന്ന വഴിയും വേറെ ആക്കുക, എന്നിവയാകുന്നു.
🔹🔹🔹🔹🔹🔹🔹🔹
11:മാസം കണ്ടാൽ പറയേണ്ട ദുആ എന്താണ്?

 11:ഉത്തരം:
‎،اللَّهُمَّ أَهِلَّهُ علَيْنَا بِالأَمْنِ والإِيمَانِ ، وَالسَّلامَةِ والإِسْلامِ ، رَبِّي ورَبُّكَ اللَّه
അല്ലാഹുവേ! നീ ഞങ്ങളുടെ മീതെ ഈ ചന്ദ്രമാസത്തെ ഉദിപ്പിക്കുന്നത് (ഈ മാസംതുടക്കം കുറിക്കുന്നത്)അഭിവൃദ്ധിയും ഈമാനും സമാധാനവും ഇസ്‌ലാമും കൊണ്ടാക്കേണമേ. എന്റെ സൃഷ്ടാവും സംരക്ഷകനുമായ റബ്ബും നിന്റെ ( ഈ ചന്ദ്രന്റെ ) സൃഷ്ടാവും സംരക്ഷകനുമായ റബ്ബും അല്ലാഹുതന്നെയാണ്!.
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
12-എത്രയാണ് ഒരു സാഅ്?

*12:ഉത്തരം: സ്വാഅ എന്നാല്‍ നാല് മുദ്ദാണ്. *ഒരു മുദ്ദ്‌ എന്നാല്‍ ഒത്ത വീതിയും നീളവുമുള്ള കൈകുമ്പിള്‍ നിറയെയാണ്. വളരെ വലിയ കൈയ്യോ, വളരെ ചെറുതോ ആയ കൈയ്യല്ലാത്ത മദ്ധ്യമ നിലവാരത്തിലുള്ള കൈയ്യാണ് പരിഗണിക്കപ്പെടുക. ഏതാണ്ട് മൂന്ന് കിലോയാണ് ഒരു സാഇന്റെ തൂക്കം കണക്കാക്കപ്പെട്ടിട്ടുള്ളത്.
🔹🔹🔹🔹🔹🔹🔹🔹🔹🔹

13-നോമ്പ് തുറപ്പിച്ചവര്‍ക്ക് വേണ്ടി എന്താണ് പ്രാര്‍ഥിക്കേണ്ടത്?

13:ഉത്തരം:
‎أَفْطَرَ عِنْدَكُمُ الصَّائِمُونَ وَأَكَلَ طَعَامَكُمُ الأَبْرَارُ وَصَلَّتْ عَلَيْكُمُ المَلَائِكَةُ»

“നോമ്പുകാര്‍ നിങ്ങളുടെ അടുക്കല്‍ നോമ്പ് മുറിച്ചിരിക്കുന്നു. പുണ്യവാന്മാര്‍ നിങ്ങളുടെ ഭക്ഷണം കഴിച്ചിരിക്കുന്നു. മലക്കുകള്‍ നിങ്ങള്‍ക്ക് മേല്‍ സ്വലാത്ത് ചൊല്ലുകയും ചെയ്തിരിക്കുന്നു.”
🔹🔹🔹🔹🔹🔹🔹🔹🔹🔹

14-ഫിത്വര്‍ സകാത് കാഫിറുകള്‍ക്ക് നല്‍കാമോ?

14-ഉത്തരം: ഫിത്വര്‍ സകാത് കാഫിറുകള്‍ക്ക് നല്‍കാന്‍ പാടില്ല.
🔹🔹🔹🔹🔹🔹🔹🔹🔹🔹
15-: ഫിത്വര്‍ സകാത്ത് പണമായി നല്‍കാമോ?

15:ഉത്തരം: സകാതുല്‍ ഫിത്വര്‍ പണമായി നല്‍കുന്നത് ശരിയാവുകയില്ല.(പാടില്ല)
🔹🔹🔹🔹🔹🔹🔹🔹🔹🔹

16--അത്താഴം എപ്പോള്‍ കഴിക്കുന്നതാണ് സുന്നത്ത്?


16-ഉത്തരം:അനസ്(റ) നിവേദനം: നബി(സ) അരുളി: നിങ്ങള്‍ അത്താഴം കഴിക്കുവീന്‍. നിശ്ചയം അത്താഴത്തില്‍ ബര്‍ക്കത്തുണ്ട്. (ബുഖാരി. 3. 31. 146) സഹൂര്‍ (ُالسَّحُور) എന്നാണ് അറബിയില്‍ അത്താഴത്തിന് പറയുക. സുബ്ഹിന് തൊട്ടുമുന്‍പ്, രാത്രിയുടെ അവസാനത്തിലാണ് അത്താഴത്തിന്‍റെ സമയം. സുബ്ഹി നിസ്കാരത്തിന് തൊട്ടു മുന്‍പ് അത്താഴം കഴിക്കുന്നതാണ് സുന്നത്ത്. നബി-ﷺ-യുടെ അത്താഴത്തിനും നിസ്കാരത്തിനും ഇടയിലുള്ള സമയം സ്വഹാബികള്‍ അറിയിച്ചിട്ടുണ്ട്.

‎عَنْ أَنَسٍ أَنَّ زَيْدَ بْنَ ثَابِتٍ حَدَّثَهُ أَنَّهُمْ تَسَحَّرُوا مَعَ النَّبِيِّ -ﷺ-، ثُمَّ قَامُوا إِلَى الصَّلَاةِ، قُلْتُ: كَمْ بَيْنَهُمَا؟ قَالَ : « قَدْرُ خَمْسِينَ أَوْ سِتِّينَ » يَعْنِي آيَة .

അനസ് -رَضِيَ اللَّهُ عَنْهُ- നിവേനം: നബി-ﷺ-യോടൊപ്പം (ഒരിക്കല്‍ താന്‍) അത്താഴം കഴിച്ചതായി സൈദ് ബ്നു സാബിഥ് അദ്ദേഹത്തോട് പറഞ്ഞു. (അത്താഴം കഴിഞ്ഞപ്പോള്‍) അവര്‍ നമസ്കരിക്കുന്നതിനായി എഴുന്നേറ്റു. ഞാന്‍ (അനസ്) ചോദിച്ചു: “അവക്കിടയില്‍ (നിസ്കാരത്തിനും അത്താഴത്തിനുമിടയില്‍) എത്ര സമയമുണ്ടായിരുന്നു?” അദ്ദേഹം പറഞ്ഞു: “അന്‍പതോ അറുപതോ (ആയത്തുകള്‍) പാരായണം ചെയ്യുന്ന സമയം.” (ബുഖാരി:575,576, മുസ്ലിം:1097)
🔹🔹🔹🔹🔹🔹🔹🔹🔹🔹
17-പെരുന്നാള്‍ നിസ്കാരത്തിന് ശേഷം സകാതുല്‍ ഫിത്വര്‍ നല്‍കാമോ?

17-ഉത്തരം-പെരുന്നാള്‍ നിസ്കാരത്തിന് ശേഷം സകാതുല്‍ ഫിത്വര്‍ നല്‍കുന്നത് അനുവദനീയമല്ല
🔹🔹🔹🔹🔹🔹🔹🔹🔹🔹
18-ഏത് സൂറത്താണ് രണ്ട് നബിമാരുടെ പേരിൽ അവസാനിക്കുന്നത്?

 18-ഉത്തരം-സൂ: അഅ്‌ലാ .
ഇബ്രാഹീം നബി(അ),  മൂസാ നബി (അ)
‎صُحُفِ إِبۡرَٰهِيمَ وَمُوسَىٰ
🔹🔹🔹🔹🔹🔹🔹🔹🔹🔹
19-തറാവീഹ് നമസ്കാരം വാജിബ് ആണോ?

19-ഉത്തരം-അല്ല.  തറാവീഹ് സുന്നത്ത് നമസ്കാരം ആണ്. അത് വീട്ടിൽ നിർവഹിച്ചാലും മതിയാകുന്നതാണ്.
🔹🔹🔹🔹🔹🔹🔹🔹🔹🔹
20-പവിത്രമായ മാസങ്ങൾ ഏതൊക്കെയാണ്?

20: ഉത്തരം:റജബ്,  ദുൽഖഅദഃ,
ദുൽഹിജ്ജഃ, മുഹർ

അഭിപ്രായങ്ങള്‍