ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

വിമർശനങ്ങളെ ഏങ്ങനെ നേരിടാം



നാം എത്ര ശ്രമിച്ചാലും വിമർശനത്തിനതിതരാവില്ല. എഴുന്നേറ്റു നടക്കുന്നവനേ തടിത്തടഞ്ഞു വീഴു.നല്ല വിമർശനത്തെ സ്വയം ആത്മപരിശോധനയുടെയും നവീകരണപ്രക്രിയയുടെയും ഭാഗമായെടുക്കുക. അതിനാൽ ആരെങ്കിലും നമ്മെ കുറ്റപ്പെടുത്തുമ്പോൾ നാം അമിതമായി സങ്കടപ്പെട്ടണ്ടേതില്ല. ഒരു പക്ഷേ തിരുത്തപ്പെടേണ്ടതായി പലതും നമ്മിൽ കാണുന്നുണ്ടായേക്കാം.ഏല്ലാ വിമർശനങ്ങളും അവഗണിച്ചു തള്ളേണ്ടതല്ല. തെറ്റുകൾ തിരുത്താനും ജാഗ്രത പാലിക്കാനും ചില വിമർശനങ്ങൾ അവശ്യപ്പെട്ടുന്നുണ്ടാവും .ഒരു പക്ഷേ അസൂയയും വലിയൊരു വിമർശന കാരണമാണ്. നിനക്കു പ്രാപ്യമായ ഉന്നതികൾ അവർക്കു സ്വപ്നം കാണാൻ പോലും കഴിയുന്നതല്ലല്ലോ.വിമർശനം അകാരണമാണെന്നു ബോധ്യമുണ്ടെങ്കിൽ അവരെ അവഗണിക്കുക.നീന്റെ നന്മകൾ വർധിപ്പിക്കുക. കുടുതൽ സ്വഭാവ ശുദ്ധിയോടെ മുന്നോട്ടു പോവുക. അസൂയ കാണിക്കുന്നവരെക്കാൾ നല്ലത് അസൂയക്കിരയാവുന്നതാണ്.അസൂയ ദു:ഖവും വേദനയും പിഢനവും അസ്വസ്ഥതയുമല്ലാതെ മറ്റൊന്നു വർദ്ധിപ്പിക്കുകയില്ല . അല്ലാഹു തന്നോട് അനീതി കാണിക്കുന്നുവെന്ന തോന്നലിൽനിന്നാണ് അസൂയ ജനിക്കുന്നത്. ഇത് ഒരു തരം അവിശ്വാസമാണ്. മരണം വരെ അവർ അരിശപ്പെട്ടു കഴിയേണ്ടിവരും അലെങ്കിൽ മറ്റുള്ളവരുടെ സൗഭാഗ്യം നീങ്ങുന്നതുവരെ.തന്റെ വായയിലെ കൊടും വിഷം വമിക്കാൻ നിർദോഷിയായ ജീവിയെ കിട്ടാൻ കാത്തു നിൽക്കുന്ന കരിമുർഖനാണവൻ .അതിനാൽ അസൂയാലുകളിൽ നിന്ന് അവരുടെ അസുയയിൽ നിന്ന് അല്ലാഹുവിൽ അഭയം തേടുക. ദുഃഖവും വേദനയും പകയും അസുയയും ശത്രുതയുംമെല്ലാം ഈ ലോകത്തിന്റെ സവിശേഷതകളാണ്. അതിനാൽ ബുദ്ധിയുള്ള മനുഷ്യർ ഇതിനിരയാവാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്.






                   

അഭിപ്രായങ്ങള്‍