_👅 *നാവിനെ സൂക്ഷിക്കുക - ഒരാളുടെ സ്വർഗ്ഗവും നരകവും തീരുമാനിക്കുന്നത് അയാളുടെ നാവാണ്.*_ ജീവിതത്തില്‍ നാം സൂക്ഷിക്കേണ്ട പ്രധാന അവയവങ്ങിലൊന്നാണ് നാവ്. സ്വര്‍ഗത്തില്‍ പ്രവേശിക്കാനും നരകത്തില്‍ നിന്ന് രക്ഷപ്പെടാനുമുള്ള മാര്‍ഗം അന്വേഷിച്ച മുആദ് (റ)നോട് നബി (സ) പറഞ്ഞത് നാവിനെ പിടിച്ചുവെക്കുക എന്നാണ്. അപ്പോള്‍ മുആദ് (റ) ചോദിച്ചു: അല്ലാഹുവിന്റെ ദൂതരെ, നാം സംസാരിച്ചതിന്റെ പേരില്‍ നാം ശിക്ഷിക്കപ്പെടുമോ?’ തങ്ങളുടെ നാവ് സമ്പാദിച്ചത് കാരണമായിരിക്കും ആളുകള്‍ നരകത്തില്‍ മുഖം കുത്തിവീഴുക എന്നാണതിന് പ്രവാചകന്‍ (സ) മറുപടി നല്‍കിയത്. നമ്മുടെ വീടകങ്ങളില്‍ ഏറ്റവും പരിശീലനവും നിയന്ത്രണവും നേടേണ്ട അവയവമാണ് നാവ്. നമ്മുടെ വാക്കുകള്‍ നന്നാക്കുകയും ആ രൂപത്തില്‍ നമ്മുടെ മക്കളുടെ സംസാരം ക്രമീകരിക്കുകയും വേണം. അല്ലാഹു നാവിനെ സംവിധാനിച്ചതിന്റെ പിന്നിലെ രഹസ്യം നാം വിസ്മരിക്കരുത്. രണ്ട് ചുണ്ടുകളും രണ്ട് നീണ്ട നിര പല്ലുകളും മതിലുകള്‍ കണക്കെ തയാര്‍ ചെയ്ത് അതിനകത്ത് നാവിനെ സ്ഥാപിച്ചത് അതിനെ സൂക്ഷിക്കേണ്ടതിന്റെ ഗൗരവം ബോധ്യപ്പെടുത്താനാണ്. ഉപകാരമുണ്ടെന്ന് ഉറപ്...
ഭാര്യയോടു കോപിഷ്ഠനായെരു വ്യക്തി അവളോട് പറഞ്ഞു:എടീ, നിന്നെ ഞാൻ ഭാഗ്യം കെട്ടവളാക്കും. വളരെ ശാന്തയായി അവൾ പറഞ്ഞു: നിങ്ങൾ എനിക്ക് ചിലവിന് കണക്കാക്കിത്തരുന്നതിലാണ്, സൗഭാഗ്യമെങ്കിൽ അത് നിറുത്തലാക്കാൻ നിങ്ങൾക്ക് സാധിക്കും അതല്ല മറ്റു സൗകര്യങ്ങളുമാണങ്കിൽ അത് തടയാനും നിങ്ങൾക്ക് കഴിയും. എന്നാൽ സൗഭാഗ്യം നിങ്ങളന്നല്ല ലോകത്തിലെ മുഴുവൻ മനുഷ്യരുടെയും ഉടമയിലല്ലാത്ത കാര്യമാണ്. അപ്പോൾ ഭാർത്താവ് ചോദിച്ചു. എന്താണത്? അപ്പോൾ ദൃഢസ്വരത്തിൽ അവൾ പറഞ്ഞു:എന്റെ സൗഭാഗ്യം ഞാൻ കാണുന്നത് എന്റെ വിശ്വാസത്തിലാണ്. വിശ്വാസമാകട്ടെ എന്റെ ഹൃദയത്തിലുമാണ്. എന്റെ റബ്ബിനല്ലാതെ വേറെയാർക്കു എന്റെ ഹൃദയത്തിന്മേൽ അധികാരമില്ല സൗഭാഗ്യമെന്നത് ഒരു ആശയമാണ്. അത് കണ്ണ് കൊണ്ട് കാണുവാനോ അളക്കുവാനോ ,വിലയ്ക്ക് വാങ്ങുവനോ സാധ്യമല്ല. സൗഭാഗ്യമെന്നത് മനസ്സിന്റെ തെളിമയിലുടെ ഹൃദയശാന്തിയിലൂടെ സ്വസ്ഥയിലൂടെ വിശ്വാസിക്ക് തിരിച്ചറിയാം...