ഭാര്യയോടു കോപിഷ്ഠനായെരു വ്യക്തി അവളോട് പറഞ്ഞു:എടീ, നിന്നെ ഞാൻ ഭാഗ്യം കെട്ടവളാക്കും. വളരെ ശാന്തയായി അവൾ പറഞ്ഞു: നിങ്ങൾ എനിക്ക് ചിലവിന് കണക്കാക്കിത്തരുന്നതിലാണ്, സൗഭാഗ്യമെങ്കിൽ അത് നിറുത്തലാക്കാൻ നിങ്ങൾക്ക് സാധിക്കും അതല്ല മറ്റു സൗകര്യങ്ങളുമാണങ്കിൽ അത് തടയാനും നിങ്ങൾക്ക് കഴിയും. എന്നാൽ സൗഭാഗ്യം നിങ്ങളന്നല്ല ലോകത്തിലെ മുഴുവൻ മനുഷ്യരുടെയും ഉടമയിലല്ലാത്ത കാര്യമാണ്. അപ്പോൾ ഭാർത്താവ് ചോദിച്ചു. എന്താണത്? അപ്പോൾ ദൃഢസ്വരത്തിൽ അവൾ പറഞ്ഞു:എന്റെ സൗഭാഗ്യം ഞാൻ കാണുന്നത് എന്റെ വിശ്വാസത്തിലാണ്. വിശ്വാസമാകട്ടെ എന്റെ ഹൃദയത്തിലുമാണ്. എന്റെ റബ്ബിനല്ലാതെ വേറെയാർക്കു എന്റെ ഹൃദയത്തിന്മേൽ അധികാരമില്ല
സൗഭാഗ്യമെന്നത് ഒരു ആശയമാണ്. അത് കണ്ണ് കൊണ്ട് കാണുവാനോ അളക്കുവാനോ ,വിലയ്ക്ക് വാങ്ങുവനോ സാധ്യമല്ല.
സൗഭാഗ്യമെന്നത് മനസ്സിന്റെ തെളിമയിലുടെ ഹൃദയശാന്തിയിലൂടെ സ്വസ്ഥയിലൂടെ വിശ്വാസിക്ക് തിരിച്ചറിയാം
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ