അബ്ദുള്ളാഹ്ബ്നു ഉമറും നാലു സുഹൃത്തുക്കളും വൈകുന്നേരം ഒരു സ്ഥലത്ത് വട്ടം കൂടിയിരിക്കാണ്. അവർ എന്നും അങ്ങനെ കൂടിയിരിക്കാറുണ്ട്. കട്ടചങ്ങായിമാരാണ്. ഒരു ദിവസം ഇബ്ൻ ഉമർ ചോദിച്ചു: ഇന്നാരാ എനിക്ക് വേണ്ടി ദുആ ചെയ്തത്? നാല് പേരും കൈ പൊക്കി. അതേ ചോദ്യം നാല് പേരും ആവർത്തിച്ചു. എല്ലാവരും എല്ലാവരുടെയും ചോദ്യത്തിനും കൈ പൊക്കി. പുഞ്ചിരിച്ചു ഇബ്ൻ ഉമർ പറഞ്ഞു: "ഉപ്പ പറയാറുണ്ടായിരുന്നു എന്നോട്. റസൂലും ഉപ്പയും അബൂബക്കറുമെല്ലാം എപ്പോഴും പരസ്പരം പേരെടുത്ത് ദുആ ചെയ്യാറുണ്ട്. അതാണ് അവരുടെ ബന്ധത്തിന്റെ ഏറ്റവും വലിയ കരുത്തെന്നും"
പരസ്പരം പേരുകൾ പറഞ്ഞു പ്രാർത്ഥിക്കുന്ന കൂട്ടുകാർ എന്നത് വലിയ അനുഗ്രഹമാണ്. അങ്ങനെയുള്ളവരുണ്ടാവുക, ആ കൂട്ടങ്ങളിൽ പെടുക എന്നത് വലിയ സന്തോഷവും സമാധാനവുമാണ്. അങ്ങനെയുള്ള ദുആകൾക്ക് പ്രത്യേക പരിഗണന ഉണ്ട്. ദുആ ചെയ്യുന്നവർക്കും
കഴിവതും ചങ്ങായിമാരോട് തുറന്ന് പറയാ, എന്നിട്ട് ദുആ ചെയ്യാനും പറയാ.. ദുആ വസിയ്യത്ത് ചെയ്യുക എന്നത് എത്രയോ പുണ്യമുള്ള കാര്യമാണ്. ആ വസിയ്യത്ത് അനുസരിച്ച് ദുആ ചെയ്യുക എന്നത് അതിലുമേറെ പുണ്യമാണ്.
അപ്പോ, നിസ്കാരങ്ങൾക്ക് ശേഷം, രാത്രികളിൽ, വെറുതെയിരിക്കുമ്പോൾ നമ്മുടെ ദുആകളിൽ റൂമിലെ മുഴുവൻ അംഗങ്ങളുടെയും പേരുകൾ ഉണ്ടാവട്ടെ. നമ്മുക്കറിയുന്നതും അറിയാത്തതുമായ അവരുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാനും പ്രതീക്ഷകൾ പൂവണിയാനും നമ്മുടെ ദുആകൾ കാരണമാവട്ടെ .
ആവും എന്നാണ്. ഇമാം റാസി പറഞ്ഞത്. '' പരസ്പരം പ്രാർത്ഥിക്കുന്ന രണ്ടു പേരുടെ പ്രാർത്ഥനകൾ തള്ളപ്പെടുകയില്ല എന്ന മാത്രമല്ല, അവയുടെ ഉത്തരങ്ങൾക്ക് കാലതാമസവും ഉണ്ടാവില്ല"
അല്ലാഹുവിന്റെ പേരിൽ സ്നേഹിക്കുന്നവരെന്നാൽ അല്ലാഹുവിനോട് പരസ്പരം പേരുകളെടുത്ത് സംസാരിക്കുന്ന കൂട്ടുകാരാണ് എന്നാണ് ഇമാം മുഹമ്മദ് ഗസ്സാലി പറഞ്ഞത്.
ദുആകളിൽ ഉൾപ്പെടുത്തുക, അങ്ങനെയുള്ള ദുആകൾ ശീലമാക്കുക, പതിയെ പതിയെ സന്തോഷവും സമാധാനവുമുള്ള ജീവിതമാവും നമ്മുടേത്

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ